തൃത്താല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന അധ്യക്ഷയായി. മെഗാ തൊഴിൽ മേളയും ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ഇരുപതിലധികം കമ്പനികൾ മേളയിൽ പങ്കെടുത്തു.
2024-25 കാലയളവിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 40 യുവ പ്രതിഭകളെ യൂത്ത് സമ്മിറ്റിൻ്റെ ഭാഗമായി അനുമോദിച്ചു.നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വി.വി ബാലചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രൻ, ബ്ലോക്കംഗങ്ങളായ എ.കൃഷ്ണകുമാർ, പി.വി പ്രിയ, ഷെറീന ടീച്ചർ, കെ.റവാഫ്, എം.ടി ഗീത, ബാവ മാളിയേക്കൽ, ധന്യ സുരേന്ദ്രൻ, കെ.അനീഷ്, കുബ്റ ഷാജഹാൻ സെക്രട്ടറി കെ.കെ ചന്ദ്രദാസ് എന്നിവർ സംസാരിച്ചു.
