തടഞ്ഞു വെച്ച പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ നൽകണം; കെ.എസ്.എസ്.പി.എ


കൂറ്റനാട്: പെൻഷൻകാരുടെ തടഞ്ഞുവെച്ച പരിഷ്കരണ കുടിശ്ശികകളും ക്ഷാമബത്താ കുടിശ്ശികയും ഉടൻ നൽകണമെന്ന് കെ.എസ്.എസ്.പി.എ കപ്പൂർ പഞ്ചായത്ത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണത്തിനായി കമ്മീഷനെ ഉടൻ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രൊഫ. കെ. കുഞ്ഞഹമ്മദി അധ്യക്ഷനായ യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് സി.എച്ച്. ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു. പി. ഇബ്രാഹിം കുട്ടി, വി.കെ. ഉണ്ണികൃഷ്ണൻ, ഒ.പി. ഉണ്ണിമേനോൻ, കെ. മൂസക്കുട്ടി, യു. വിജയകൃഷ്ണൻ, കെ.എം. അബൂബക്കർ, പൊന്നുള്ളി രാജൻ, എം. മോഹൻ കുമാർ, കെ.വി. അച്യുതൻ, കെ.വി. വാസുദേവൻ, കെ. മൊയ്‌ദീൻ കുട്ടി, വി.എ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. കെ. സൂര്യനാരായണൻ സ്വാഗതവും ടി. പ്രമീല നന്ദിയും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം