സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന്‍ വിലയില്‍ 2480 രൂപയുടെ ഇടിവ്


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. പവന് 2480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 93,280 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 11,660 രൂപയുമാണ് വില.

ഇന്നലെ മാത്രം രണ്ട് തവണയാണ് വിലയില്‍ മാറ്റം സംഭവിച്ചത്. രാവിലെ പവന്‍ വില 97,360 രൂപയായി ഉയർന്നെങ്കിലും ഉച്ചകഴിഞ്ഞ് 1,600 രൂപ കുറഞ്ഞ് 95,760 രൂപയിലെത്തി. ആഴ്ചയുടെ തുടക്കത്തില്‍ സ്വര്‍ണവില ലക്ഷത്തോട് അടുക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ദിവസങ്ങളില്‍ വില കുറയുന്ന പ്രവണതയാണ് കാണുന്നത്.

വിലയിലുള്ള ഉയര്‍ച്ചയിനും ഇടിവിനും നടുവിലും സ്വര്‍ണത്തിനുള്ള ആവശ്യകതയില്‍ വലിയ മാറ്റമില്ല. ആഭരണങ്ങളുടെ വാങ്ങല്‍ കുറയുമ്പോഴും ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് തുടങ്ങിയവയ്ക്കുള്ള ആവശ്യക്കാര്‍ തുടരുകയാണ്. നിക്ഷേപകര്‍ വിലയിലെ ഈ സ്ഥിരതയെ സ്വാഗതം ചെയ്യുന്നുവെന്നും വിപണി സൂചനകള്‍ വ്യക്തമാക്കുന്നു.

സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നയങ്ങളില്‍ ഉണ്ടായ മാറ്റങ്ങളും വിലയിലെ വ്യതിയാനത്തിന് കാരണമായി. ഈ വര്‍ഷം മാസംതോറും ശരാശരി 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ സ്വന്തമാക്കിയതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം