
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണ വിലയില്‍ ഇടിവ്.പവന് ഒറ്റയടിക്ക് 1,360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,680 രൂപയും ഗ്രാമിന് ആനുപാതികമായി 170 രൂപ കുറഞ്ഞ് ഗ്രാമിന് 11,210 രൂപയുമായി.കഴിഞ്ഞ ദിവസം 90,000 കടന്ന് പവന്‍ വില 91,040 എത്തിയിരുന്നു. പിന്നീട് ഒറ്റയടിക്കാണ് 1000 ലേറെ രൂപയുടെ ഇടിവുണ്ടായത്.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.