വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ. വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ഹർജിയിൽ ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി. ഭേദഗതിയിലെ മൂന്ന് വ്യവസ്ഥകളെ ചോദ്യം ചെയ്തായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള രണ്ട് അംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വഖഫ് നിയമ ഭേദഗതിയിൽ പൂർണമായും സ്റ്റേ അനുവദിച്ചിട്ടില്ല എന്നത് കൂടി പരിഗണിക്കേണ്ടതില്ല. നിലവിൽ ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്. അന്തിമ വിധിയിലൂടെ മാത്രമേ കൂടുതൽ വ്യക്തത വരുത്താനാകൂ. മുസ്ലീം സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുന്നു എന്നാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്.