പട്ടിത്തറയില്‍ സമൂഹ ഞാറ്റടിക്ക് തുടക്കമായി. പട്ടിത്തറ ഒതളൂരിലെ 20 ഏക്കറോളം വരുന്ന പാടത്താണ് നെല്‍കൃഷിക്കായുള്ള ഞാറ്റടി തയ്യാറാക്കലിന് തുടക്കം കുറിച്ചത്. പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം, കൃഷി വകുപ്പ്, പട്ടിത്തറ പഞ്ചായത്ത് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി, സ്യൂഡോമൊണസ് ലായനിയില്‍ മുക്കിയ വിത്തുകളാണ് ഞാറ്റടിയില്‍ വിതച്ചത്. കൂടാതെ ഉപയോഗിച്ച് സമ്പുഷ്ടമാക്കിയ പാടത്താണ് ഞാറ്റടി തയ്യാറാക്കിയിരിക്കുന്നത്. പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍ ഞാറ്റടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പട്ടിത്തറ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ശശിരേഖ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ ചെയര്‍പേഴ്സണ്‍ കെ പി രാധ, വാര്‍ഡ് അംഗങ്ങളായ എ കെ നന്ദകുമാര്‍, വി.അബ്ദുള്ളക്കുട്ടി,കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. കെ വി സുമിയ, പട്ടിത്തറ കൃഷി ഓഫീസര്‍ ശ്രീലക്ഷ്മി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു കെ ഫ്രാന്‍സിസ്, കൃഷി വിജ്ഞാന കേന്ദ്രത്തിലെയും കൃഷി വകുപ്പിലെയും മറ്റ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.