പട്ടാമ്പി നഗരസഭ 'സ്വച്ഛത ഹി സേവ' വാരാഘോഷത്തോടനുബന്ധിച്ച് ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.പി ഷാജിയുടെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി റാലി ഫ്ലാഗ് ഓഫ് ചെയ്തു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി റുക്കിയ, പി.വിജയകുമാർ, എൻ.രാജൻ മാസ്റ്റർ, പി.കെ കവിത, പി.ആനന്ദവല്ലി, കൗൺസിലർമാരായ കെ.ആർ നാരായണസ്വാമി, എം.ശ്രീനിവാസൻ, പി.കെ മഹേഷ്, പി.ശബ്ന എന്നിവർ പങ്കെടുത്തു.
മേലെ പട്ടാമ്പി കൂൾസിറ്റി മുതൽ ഗാന്ധി സ്ക്വയർ വരെ നടന്ന ശുചിത്വ സന്ദേശ റാലിയിൽ വിവിധ സ്കൂൾ, കോളേജ് വിദ്യാർഥികൾ, എൻ.എസ്.എസ്, എസ്.പി.സി വിദ്യാർത്ഥികൾ, വ്യാപാരികൾ, രാഷ്ടീയ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
എം.ഇ.എസ് ഇൻ്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ അണിനിരന്ന ബാൻഡ് വാദ്യ അകമ്പടിയോടെ നടന്ന റാലിയുടെ ഭാഗമായി പട്ടാമ്പി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.
