കുട്ടികളുടെ ശാരീരിക, മാനസിക വളർച്ച മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം വച്ചാണ് തൃത്താല ബി.ആർ.സി കളി ഉപകരണങ്ങൾ നൽകുന്നത്. കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. KALMS വേൾഡ് റെക്കോർഡർ മിഖ മുഖ്യാതിഥിയായി പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ദീപക്ക് അധ്യക്ഷനായി. പ്രധാന അധ്യാപിക ഹരിശ്രീ, ബി.ആർ.സി കോ-ഓർഡിനേറ്റർ കെ.എസ് സിജിൽ, മാതൃസമിതി പ്രസിഡന്റ് ആമിനാ ബീഗം, പി.ടി ജിതേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.