കൂറ്റനാട്: വട്ടേനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 3, 4, 5, 6 തീയ്യതികളിലായി നടക്കുന്ന തൃത്താല സബ്ജില്ലാ കാലോത്സവത്തിൻ്റെ സ്വാഗത സംഘം രൂപീകരിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ വി പി ജീന യോഗം ഉദ്ഘാടനം ചെയ്തു. പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ തൃത്താല ബ്ലോക്ക് പഞ്ചായത്തംഗം മാളിയേക്കൽ ബാവ , എ.ഇ.ഒ പ്രസാദ്, പ്രിൻസിപ്പൽ സി.എ അഞ്ജന, ഹെഡ്മാസ്റ്റർ ശിവകുമാർ പി.പി, പി.ടി എ പ്രസിഡണ്ട് കെ.പി സിദ്ധീഖ്, എസ്എം.സി ചെയർമാൻ എം.പ്രദീപ് എന്നിവർ സംസാരിച്ചു.
