കേരള പ്രവാസി സംഘം കപ്പൂർ പഞ്ചായത്ത് സമ്മേളനം പ്രവാസി സംഘം ജില്ലാ കമ്മറ്റി അംഗം മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ ടി അബ്ദുള്ള കുട്ടി അധ്യക്ഷനായി. ഷറഫുദ്ദീൻ കളത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ കമ്മറ്റി അംഗങ്ങളായ ഏ വി മുഹമ്മദ് എം സുബ്രമണ്യൻ, ലക്ഷമണൻ, ടി എ എം ബാവ കുട്ടി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. മുഹമ്മദ് ഹസ്സൻ നന്ദി പറഞ്ഞു. കേരള പ്രവാസി സംഘം കപ്പൂർ പഞ്ചായത്ത് സെക്രട്ടറിയായി ഷറഫുദ്ദീൻ കളത്തിൽ, പ്രസിഡന്റ് കെ ടി അബ്ദുള്ള കുട്ടി, ട്രഷർ സിദ്ദീഖ് വർഷ എന്നിവരെ തെരെഞ്ഞെടുത്തു.
