പടിഞ്ഞാറങ്ങാടിയിൽ വട്ടംചാടിയ കാട്ടുപന്നി കാറിടിച്ചു ചത്തു; വാഹനം തകർന്നു

 

കപ്പൂർ: പടിഞ്ഞാറങ്ങാടി മാവിൻചുവടിൽ കാറിന് മുന്നിലേക്ക് കാട്ടുപന്നി വട്ടംചാടി അപകടം. സംഭവത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കാർ ഇടിച്ച് തെറിച്ച കാട്ടുപന്നി തൽക്ഷണം ചത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം.

കക്കാട്ടിരി സ്വദേശികൾ യാത്രചെയ്തിരുന്ന കാറിന് മുന്നിലേക്കാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാട്ടുപന്നി ചാടിയത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് വന്യജീവി ശല്യം രൂക്ഷമായ ഈ മേഖലയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം