പട്ടാമ്പിയിൽ റോഡ് നവീകരണത്തിന് വേണ്ടി ജലവിതരണ കുഴൽ നീക്കിയത് മൂലം കുടിവെള്ളം മുടങ്ങിയെന്ന് ആരോപിച്ചും കുടിവെളളത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പി നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.
നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ആർ നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. കെ.ടി കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ഇ.ടി ഉമ്മർ, സി.സംഗീത, ഉമ്മർ കിഴായൂർ, ജിതേഷ് മോഴിക്കുന്നം, കെ.ബഷീർ, എം.കെ മുഷ്താഖ്, എ.കെ അക്ബർ, ടി.പി ഉസ്മാൻ, വാപ്പു കളത്തിൽ, സി.കൃഷ്ണദാസ്, അനസ് കൊടലൂർ, വാഹിദ് കൽപ്പക കെ.ബി അനിത, ഹനീഫ, വാഹിദ് കാര്യാട്ട്, മുനീർ പാലത്തിങ്ങൾ തുടങ്ങിയവർ സംസാരിച്ചു.