അമേരിക്കയുടെ ഒത്താശയോടു കൂടി ഇസ്രായേൽപലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിൽ പ്രതിഷേധിച്ചുകൊണ്ടും പൊരുതുന്ന പലസ്തീനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മിറ്റി കൂറ്റനാട് സെൻററിൽ സാമ്രാജ്യത്വ വിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ആർ മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ എ പ്രയാൺ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ കെ ഷാനിബ് സിപിഐഎം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് എന്നിവർ സംസാരിച്ചുബ്ലോക്ക് സെക്രട്ടറി ഷഫീക് സ്വാഗതവും ട്രഷറർ കെ പി അഭിലാഷ് നന്ദിയും പറഞ്ഞു.

ഇവന്മാർക്ക് വേറെ പണിയൊന്നും ഇല്ലേ? ഹമാസ് ഭീകരർ ഇസ്രായേലിൽ കയറി അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, പുരുഷന്മാരെ അതി ക്രൂരമായി പീഡിപ്പിക്കുകയും തടവിലാക്കുകയും ചെയ്തപ്പോൾ ഒരുത്തനും പ്രധിഷേദിക്കുന്നത് കണ്ടില്ല! അന്നെല്ലാം ഇവരുടെ കാലുകളിൽ ആരെങ്കിലും ചങ്ങല അണിയിച്ചിരുന്നുവോ?
മറുപടിഇല്ലാതാക്കൂ