കുതിച്ചും കിതച്ചും വന്‍ കുതിപ്പ് നടത്തിയിരിക്കുകയാണ് സ്വര്‍ണം ഇന്ന്. കേരളത്തിലെ സ്വര്‍ണ വില ഒരു ലക്ഷത്തിലേക്ക് എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ചിലവാക്കേണ്ടി വരിക കുറഞ്ഞത്
92,000 രൂപയാണ്. 680 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ പവന് 85,000 രൂപയാണ് വില. കുറഞ്ഞ പണിക്കൂലി നല്‍കിയാലും ഇന്ന് 92,000 രൂപയോളം ചിലവാക്കേണ്ടി വരും ഒരു പവന്‍ സ്വര്‍ണാഭരണം സ്വന്തമാക്കാന്‍.
ഗ്രാമിന് 10670 രൂപയാണ് ഇന്നത്തെ വില. 85 രൂപയാണ് കൂടിയിരിക്കുന്നത്. രാജ്യാന്തര സ്വര്‍ണവില 3798 ഡോളറായതാണ് വില കുത്തനെ കൂടാന്‍ കാരണം. വരും ദിവസങ്ങളിലും കുത്തനെ സ്വര്‍ണവില കുതിക്കാനാണ് സാധ്യതയെന്ന് ഇതോടെ വ്യക്തമായി.
