പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ 33 അംഗൻവാടികൾക്ക് ഗ്യാസ് സ്റ്റൗവ് വിതരണം ചെയ്തു

2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ 33 അംഗൻവാടികൾക്ക് ഗ്യാസ് സ്റ്റൗവ് വിതരണം ചെയ്തു. ബഹു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സെബു സദക്കത്തുള്ള യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീമതി രാധ ,വാർഡ് മെമ്പർമാരായ ശ്രീ നന്ദകുമാർ, ഗിരിജ, ഉണ്ണി കൃഷ്ണന് കെ,സരിത എ പി,പ്ലാന് കോർഡിനേറ്റർ വി. അബ്ദുള്ളക്കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു . ചടങ്ങിൽ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി പ്രവർത്തകരും പങ്കെടുത്തു. ഐസിഡിഎസ് സൂപ്പർവൈസർ ശ്രീമതി ഷീന സ്വാഗതവും വാർഡ് മെമ്പർ പ്രജിഷ വിനോദ് നന്ദിയും പ്രകാശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം