കെ.എം.പി.യു തൃത്താല മേഖല സമ്മേളനം സമാപിച്ചു; പുതിയ നേതൃത്വം നിലവിൽ വന്നു

കൂറ്റനാട്: മാധ്യമപ്രവർത്തകരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ കെ എം പി യു തൃത്താല മേഖല സമ്മേളനം സമാപിച്ചു.

2026 ഫ്രെബുവരി 28 ന് കണ്ണൂരിൽ നടക്കുന്ന മൂന്നാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായാണ് മേഖല സമ്മേളനം നടത്തിയത്.കൂറ്റനാട് പ്രസ് ക്ലബ്ബിൽ നടന്ന മേഖല സമ്മേളനം മലപ്പുറം ജില്ലാ സെക്രട്ടറി പ്രേമദാസ് പിടാവന്നൂർ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡൻ്റ് കെ.ജി. സണ്ണി അധ്യഷനായി.സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.സി. ഗീവർ പ്രവർത്തന റിപ്പോർട്ട്, വരവ് - ചിലവ് കണക്ക് എന്നിവ അവതരിപ്പിച്ചു. പൊതു ചർച്ച, തെരഞ്ഞെടുപ്പ് എന്നിവ നടന്നു.

സംസ്ഥാന സമിതി അംഗങ്ങളായ സി.മൂസ പെരിങ്ങോട്, പ്രദീപ് ചെറുവശേരി, ഇസ്മായിൽ പെരുമണ്ണൂർ എന്നിവർ പ്രൊസീഡിയം നിയന്ത്രിച്ചു. മേഖല രക്ഷാധികരികളായ വീരാവുണ്ണി മുള്ളത്ത്, ഉമാശങ്കർ എഴുമങ്ങാട്, മെമ്പർ എസ്.എം അൻവർ എന്നിവർ സംസാരിച്ചു

2025 -26 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.രക്ഷാധികാരികളായി വീരാവുണ്ണി മുള്ളത്ത്, സി.കെ. ഉണ്ണികൃഷ്ണൻ, ഉമാശങ്കർ എഴുമങ്ങാട് , പ്രസിഡൻ്റായി ടി.വി എം അലി, സെക്രട്ടറി വി.രഘുകുമാർ , ട്രഷറർ മുഹമ്മദ് റഹീസ് സി.വി എന്നിവരെയും വൈസ് പ്രസിഡൻ്റായി ശിവപ്രസാദ്, ഷിബിൻ ജോയിൻ സെക്രട്ടറിമാരായി മധു കൂറ്റനാട്, എസ്. എം. അൻവർ എന്നിവരെയും 16 അംഗ എകസ്ക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം