പട്ടാമ്പി RS റോഡ് ജങ്ഷനിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ആരാധന ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഇന്ന് രാവിലെയാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദരും എത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.