പരുതൂര്‍ സ്മാര്‍ട്ട് വില്ലേജിന്റെ ഉദ്ഘാടനവും നാഗലശ്ശേരി വില്ലേജ് ഓഫീസിന്റെ നിര്‍മാണോദ്ഘാടനവും സെപ്റ്റംബര്‍ 20 ന്

തൃത്താല മണ്ഡലത്തില്‍ പരുതൂര്‍ സ്മാര്‍ട്ട് വില്ലേജിന്റെ ഉദ്ഘാടനവും നാഗലശ്ശേരി വില്ലേജ് ഓഫീസിന്റെ നിര്‍മാണോദ്ഘാടനവും സെപ്റ്റംബര്‍ 20 ന് നടക്കും. പരുതൂര്‍ വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം രാവിലെ 10നും നാഗലശ്ശേരി വില്ലേജ് ഓഫീസിന്റെ നിര്‍മാണ ഉദ്ഘാടനം രാവിലെ 11 നും റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ എക്‌സൈസ് പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും.

പ്ലാന്‍ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പരുതൂര്‍ വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഫ്രണ്ട് ഓഫീസ്, വരാന്ത, വില്ലേജ് ഓഫീസര്‍ക്കുള്ള പ്രത്യേക മുറി, ഓഫീസ് സംവിധാനം, റെക്കോര്‍ഡ് റൂം, ഡൈനിങ്ങ് - മീറ്റിങ്ങ് ഹാള്‍, ഭിന്നശേഷി സൗഹൃദ ടോയലറ്റ്, പൊതു ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്.

എസ്.എസ്.എ.എസ്.സി.ഐ (സ്‌കീം ഫോര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്‌സ് ഫോര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ് ) ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ ചെലവിലാണ് നാഗലശ്ശേരി വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നത്.നിലവില്‍ ബ്ലോക്ക് ഓഫീസിന് സമീപത്താണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കൂറ്റനാട് കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന് സമീപത്താണ് ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം