
രൂക്ഷ വിമർശനം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. നാഷണൽ ഹൈവേ അതോറിറ്റി അവിടെ ഒന്നും ചെയ്യുന്നില്ല എന്ന നിലപാടാണ് ഹൈക്കോടതി പല ഘട്ടങ്ങളിലും സ്വീകരിച്ചത്. ഈ ദുരിതമുള്ള യാത്ര ചെയ്യുന്ന ആളുകൾ എന്തിനാണ് നിങ്ങൾക്ക് ടോൾ തരുന്നതെന്ന് കോടതി ആവർത്തിച്ച് ചോദിച്ചിരുന്നു. സഞ്ചാരയോഗ്യമായ റോഡ് ഉറപ്പാക്കാൻ അതുറപ്പാക്കുന്നതിൽ നാഷണൽ ഹൈവേ അതോറിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് നാലാഴ്ചത്തേക്ക് ടോൾ താൽക്കാലികമായി മരവിപ്പിക്കാനുള്ള നിലപാട് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. മൂന്ന് ഹർജികളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ മണ്ണുത്തി ദേശീയപാതയുമായി ബന്ധപ്പെട്ട് വന്നത്.