ഓണത്തിന് പൂക്കളം തീർക്കാൻ നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് ഒരുങ്ങിക്കഴിഞ്ഞു. പതിനാറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ പാട്ടകൃഷിയിൽ ഉല്പാദിപ്പിച്ച പൂക്കൾ ചിങ്ങം ഒന്നിന് ആദ്യ വിളവെടുപ്പ് നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.എം രാജൻ അദ്ധ്യക്ഷത വഹിച്ചു. ചെണ്ടുമല്ലി കൃഷി കൂടാതെ പയർ, വഴുതിന, വെണ്ട, പച്ചമുളക് തുടങ്ങിയ ഇനങ്ങളും വിളവെടുപ്പിന് ഒരുങ്ങുകയാണ്.
Tags
പ്രാദേശികം