അന്‍പോടെ തൃത്താല : കണ്ണടകള്‍ വിതരണം ചെയ്തു

മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ അന്‍പോടെ തൃത്താലയുടെ ഭാഗമായി കണ്ണടകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു. അല്‍പോടെ തൃത്താല കൂടുതല്‍ വിപുലമായി വരും വര്‍ഷങ്ങളില്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

അന്‍പോടെ തൃത്താലയുടെ ഭാഗമായി മണ്ഡലത്തില്‍ നടത്തിയ മെഗാ മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്യാമ്പിന്റെ തുടര്‍ ചികിത്സയുടെ ഭാഗമായാണ് കണ്ണടകള്‍ വിതരണം നടത്തിയത്. 160 കണ്ണടകളാണ് വിതരണം ചെയ്തത്. 14 പേര്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിപി റജീന അധ്യക്ഷയായി. കപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചര്‍, അന്‍പോടെ തൃത്താല കോര്‍ഡിനേറ്റര്‍ ഡോ. ഇ സുഷമ , സൈക്യാട്രിസ്റ്റ് ഡോ. ദയ പാസ്‌ക്കല്‍, അന്‍പോടെ തൃത്താല പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം