ചെണ്ടവാദ്യകലാരംഗത്ത് ചാലിശ്ശേരി സ്വദേശി പി.ജെ. പ്രജോഷിന് (37) കേരള ക്ഷേത്രവാദ്യകലാ അക്കാദമി യുവ വാദ്യ പ്രതിഭ പുരസ്കാരം നേടിയത് അഭിമാനമായി.ഗുരുവായൂർ മേഖല ഉൾപ്പെടുന്ന കുന്നംകുളം , കടവല്ലൂർ , കാട്ടകമ്പാൽ , ചാലിശേരി , പോർക്കുളം , കടങ്ങോട് , നാഗലശേരി , തിരുമിറ്റക്കോട് , എന്നീ പഞ്ചായത്തിലുകളിൽ നിന്നാണ് പ്രജോഷിന് യുവ വാദ്യ പ്രതിഭയായി തെരഞ്ഞെടുത്തത് തൃശൂരിൽ നടന്ന ചടങ്ങിൽ ക്ഷേത്രവാദ്യകലാ അക്കാദമി സംസ്ഥാന പ്രസിഡൻ്റ് പുൽപ്പള്ളി വാസുവാര്യർ പുരസ്കാരം സമ്മർപ്പിച്ചു.
12-ാം വയസ്സിൽ മുലയംപറമ്പത്ത് ക്ഷേത്രത്തിൽ വെള്ളുതുരുത്തി പ്രഭാകരൻ നായരുടെ ശിഷ്യണത്തിലാണ് ചെണ്ടപഠനം പഠിച്ചത്. തൃപ്പങ്ങോട് പരമേശ്വശരൻ മാരാർ, ഇരിങ്ങപ്പുറം ബാബു എന്നിവരിൽ നിന്ന് ചെണ്ടയിൽ മികച്ച പരിശീലനം നേടി. കഥകളി കലാകാരനായിരുന്ന മുത്തശൻ കേളുണ്ണിനായറോടൊപ്പം പലപ്പോഴും മുലയംപറമ്പത്ത് ക്ഷേത്രത്തിലേക്ക് പോകുമായിരുന്നു അവിടത്തെ ഉത്സവങ്ങളിൽ മുഴങ്ങുന്ന വാദ്യമേളങ്ങളുടെ താളമാധുരിയാണ് ബാല്യകാല മനസ്സിൽ ചെണ്ടവാദ്യത്തോട് ഏറെ ഇഷ്ടം തോന്നിയത്.
25 വർഷമായി ചെണ്ടയുടെ താളങ്ങളിൽ തന്റെ ജീവിതം തീർത്തെടുത്ത ഇദ്ദേഹം ചെണ്ടവാദ്യകലാകരനായി ഇതിനകം ക്ഷേത്രോൽസവങ്ങളിൽ ചെണ്ടയിൽ വാദ്യ വിസ്മയത്തിൽ കഴിവ് തെളിയിച്ചു. പഠന കാലയളവിൽ പ പെരിങ്ങോട് പഞ്ചവാദ്യ സംഘത്തോടൊപ്പം കലാരംഗത്ത് പ്രവേശിച്ചു. പഠനകാലത്ത് സംസ്ഥാന കലോത്സവത്തിൽ പെരിങ്ങോട് പഞ്ചവാദ്യ സംഘത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ അംഗമായത് ജീവിതത്തിലെ അഭിമാനകരമായ നേട്ടമായി.
സ്കൂൾ കാലഘട്ടത്തിലും ക്ഷേത്രവേദികളിൽ അരങ്ങേറ്റം നടത്തി ആത്മവിശ്വാസം നേടിയെടുത്തു.സ്വന്തം കഴിവും സമർപ്പണവും അടുത്ത തലമുറയെ വളർത്തുന്നതിൽ സജീവമായതോടെ ഗുരുവിന്റെ സ്ഥാനവും നിറവേറ്റുന്ന 37 ക്കാരൻ വാദ്യകലയുടെ പാരമ്പര്യം പിൻതുടരുകയാണ്.പെരുമ്പിലാവ് ആൽത്തറ അയ്യപ്പൻകാവ്, പുറ്റേക്കര നെയ്തലകാവ് ക്ഷേത്രം, പെരിങ്ങോട് അയ്യംകുളങ്ങര ക്ഷേത്രം എന്നിടങ്ങളിലും, ചാലിശ്ശേരി സഹയാത്ര ഭിന്നശേഷി കുട്ടികൾക്കും ചെണ്ടവാദ്യം പഠിപ്പിക്കുന്നുണ്ട്. ഇതുവരെ അമ്പതിൽപരം വിദ്യാർത്ഥികൾ പ്രജോഷിന്റെ കൈകളിൽ നിന്ന് ചെണ്ടയുടെ താളപാഠങ്ങൾ സ്വന്തമാക്കി.
കഴിഞ്ഞ 20 വർഷമായി ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് വാദ്യകലാക്ഷേത്ര സംഘത്തിലെ അംഗം കൂടിയാണ്
മഹാരാഷ്ട്ര , തമിഴ്നാട് , കർണ്ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും താളവിസ്മയം ഒരുക്കി ചെണ്ടമേളത്തിൽ അരങ്ങ് കീഴടക്കിയ പ്രതിഭയായി. മനസ്സിൻ്റെ ഏകാഗ്രതയോടെ കൈ വേഗതയിലൂടെ ചെണ്ടയിൽ താളം കൃത്യമായി കൊണ്ടുന്നത് പ്രജേഷിന് ഈ രംഗത്ത് ഏറെ വ്യതസ്ഥനാക്കി
ചാലിശ്ശേരി ആലിക്കര പറയത്ത് വളപ്പിൽ ജയചന്ദ്രൻ – ഉഷാദേവി ദമ്പതിമാരുടെ മകനാണ്. സഹോദരൻ പ്രശാന്ത് ചെണ്ട വാദ്യകലാകാരനാണ്. അങ്കണവാടി അധ്യാപിക സൗമ്യയാണ് ഭാര്യ , മക്കൾ – ലോഹിത്, ലാർബിക, ലക്ഷിദ്