ചാലിശ്ശേരി: കൃഷിയിടത്തിൽ താറാവ് കൂട്ടത്തെയിറക്കി കൃഷി നശിപ്പിച്ചതായി പരാതി. ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശിനി സുജാതയുടെ കൃഷിയിടത്തിലാണ് നോട്ടക്കാരന്റെ ആശ്രദ്ധമൂലം താറാവുകൾ കൃഷി നശിപ്പിച്ചത്. സുജാതയും ഭർത്താവ് രാജേന്ദ്രനും കൃഷിയെ ജീവനുതുല്ല്യം സ്നേഹിക്കുന്ന ജൈവ കർഷകരാണ്.
പഞ്ചായത്തിലെ മികച്ച ജൈവ കർഷകർക്കുള്ള അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും പ്രശസ്തിപത്രങ്ങളും ഈ കർഷക ദമ്പതികൾക്ക് ലഭിച്ചിട്ടുണ്ട്. ഒന്നര ഏക്കർ സ്ഥലത്ത് ഔഷധഗുണമുള്ള രക്തശാലി വിത്താണ് കൃഷി ഇറക്കിയിരുന്നത്.ഇതിൽ 35 സെൻറ് സ്ഥലത്തെ കതിരിടാറായ നെൽ ചെടികളാണ് പൂർണ്ണമായും താറാവുകൾ നശിപ്പിച്ചത്.
കിലോയ്ക്ക് 300 രൂപയോളം വില വരുന്ന ഔഷധഗുണമുള്ള നെല്ലാണ് രക്തശാലി . സംഭവവുമായി ബന്ധപ്പെട്ട് സുജാത താറാവ് കർഷകനെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നുമാവശ്യപ്പെട്ട് ചാലിശ്ശേരി പോലീസിൽ പരാതി നൽകി.ചാലിശ്ശേരി കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണൻ, പാടശേഖരസമിതി ഭാരവാഹികളായ ഋഷഭദേവൻ നമ്പൂതിരി, കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ മോഹനൻ പൊന്നുള്ളി,പി.ബി.സുനിൽകുമാർ,അബ്ദുൽ ജലീൽ,കുഞ്ചുണ്ണി നമ്മിളി,കാർഷിക വികസന സമിതി അംഗം കണ്ണൻ ആലിക്കര എന്നിവർ സ്ഥലം സന്ദർശിച്ചു.
കഷ്ടം തന്നെ
മറുപടിഇല്ലാതാക്കൂ