കൂറ്റനാട്: കൂറ്റനാട് പെരിങ്ങോട് പാതയിലെ പ്രധാന പാലത്തിൻ്റേയും പാതയുടെയും പണി രണ്ട് ഘട്ടങ്ങൾ പൂർത്തിയായി. താൽക്കാലികമായി പാലത്തിനു മുകളിലൂടെ താത്ക്കാലിക ഗതാഗതവും പുനസ്ഥാപിച്ചു. പാലനിർമാണത്തിനായി സമീപത്തെ പാടശേഖരങ്ങളിലേക്ക് തുറന്നിട്ട താത്ക്കാലിക പാത നികത്താത്തതിനാൽ ശക്തമായ തോട്ടു ജലം ഒഴുകിയെത്തി കൃഷിയിടങ്ങൾ നാശമാകുന്നതായി കർഷകർക്ക് പരാതി.ഒന്നര വർഷങ്ങൾക്ക് മുമ്പാണ് നാഗലശ്ശേരി പഞ്ചായത്തിലെ പ്രധാന പാതയായ കൂറ്റനാട് പെരിങ്ങോട് പാതയുടെ നവീകരണം തുടങ്ങിയത്. ആദ്യഘട്ടത്തിൽ പെരിങ്ങോട് ഇറക്കത്തിലുള്ള വലിയ പാലം പണി നടക്കുകയുണ്ടായില്ല. എന്നാൽ കാലപ്പഴക്കമുള്ള പാലം പൊളിച്ചു പണിയണമെന്ന ആവശ്യത്തെ തുടർന്ന് പഞ്ചായത്ത് അധീനതയിലുള്ള പാതയിലെ പ്രധാന പാലം പിന്നീട് പൊളിക്കുകയായിരുന്നു. തുടർന്ന്, കൂറ്റനാട് പെരിങ്ങോട് പാതയിൽ ആറു മാസത്തിലധികം ഭാഗികമായി ഗതാഗത തടസ്സവും ഉണ്ടായി. ഇതിനിടയിലാണ് ചെറിയ വാഹനങ്ങൾക്ക് പോകുന്നതിനായി വലിയ തോട്ട് വരമ്പ് പൊളിച്ച് പാതയൊരുക്കി തൊട്ടരികിലുള്ള പാടശേഖരത്തിലൂടെ വാഹനങ്ങൾ ഇറക്കിവിട്ടത്.
മഴക്കാലമായതോടെ പാലത്തിൻ്റെയും റോഡിൻ്റേയും നിർമ്മാണം താത്ക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. എന്നാൽ,പാലത്തിൻ്റെ അരികിലുള്ള തോട്ടുവരമ്പുകൾ പൊളിച്ച് നീക്കം ചെയ്തതോടെ തോട്ടിലൂടെ ഒഴുകേണ്ടേ ജലം പാടശേഖരത്തിലൂടെ ശക്തമായി ഒഴുകാൻ തുടങ്ങി. ഒന്നാം വിളക്ക് തയ്യാറെടുക്കുന്ന കർഷകർക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കുന്നതായി തെരമംഗലം പാടശേഖര സമിതി ഭാരവാഹികൾ പറയുന്നു.75 ലധികം കർഷകർക്ക് പങ്കാളിത്തമുള്ള പാടശേഖര സമിതിയിൽ 160 ഏക്കറിലധികം നെൽകൃഷി ചെയ്യുന്ന പ്രദേശമാണ്.അമിതമായിട്ടുള്ള ജലമൊഴുക്ക് നിമിത്തം മേൽ മണ്ണുകളെല്ലാം കുത്തിയൊലിച്ച് പോയതായും, നിർമ്മാണ പ്രവൃത്തിയുടെ അവശിഷ്ടങ്ങളെല്ലാം കൃഷിഭൂമിയിൽ ഒഴുകിയെത്തിയതായും കർഷകർ പറയുന്നു.
മാത്രവുമല്ല, വെള്ളമൊഴുക്കിൽ പാട വരമ്പുകൾ നഷ്ടമായതും, പാടങ്ങൾക്കിടയിൽ ചാലുകൾ രൂപപ്പെട്ടതുമെല്ലാം കർഷകന് നികത്തിയെടുക്കാൻ പ്രയാസങ്ങളേറെയാണെന്നാണ് ഈ പാലത്തിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ കൃഷിയിറക്കേണ്ട കർഷകർ പറയുന്നത്.ഒന്നാം വിളക്കുള്ള തയ്യാറെടുപ്പിന് മുമ്പ് പാടശേഖരം പൂർവ്വസ്ഥിതിയിലാക്കി തരണമെന്ന് നാഗലശ്ശേരി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടതായും തെരമംഗലം പാടശേഖരസമിതി പ്രവർത്തകർ പറഞ്ഞു.അതേ സമയം, തെരമംഗലം പാടശേഖര സമിതി പ്രദേശത്തെ കൃഷിക്കാർ നേരിടുന്ന പ്രയാസത്തെ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഒന്നാം വിള കൃഷിക്ക് മുമ്പ് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും നാഗലശ്ശേരി കൃഷി ഓഫീസറും പറയുന്നു.
ഒന്നും നേരെ ആകുമെന്ന് അന്തംകമ്മികൾക്ക് വോട്ട് നൽകിയവർ പ്രതീക്ഷിക്കേണ്ടതില്ല! അനുഭവിച്ചോ..
മറുപടിഇല്ലാതാക്കൂ