പട്ടിശ്ശേരി മഹല്ല് 'ഖത്തർ പ്രവാസി മിത്രം' മീറ്റിംഗ് ദോഹയിൽ ചേർന്നു

 

ദോഹ: പട്ടിശ്ശേരി മഹല്ലിലെ ഖത്തറിലുള്ള പ്രവാസികളുടെ കൂട്ടായ്മയായ 'ഖത്തർ പ്രവാസി മിത്രം' മീറ്റിംഗ് ദോഹയിലെ നാസ്കോ ഗ്രിൽ റസ്റ്റോറന്റിൽ വച്ച് നടന്നു. ചടങ്ങിൽ മഹല്ലിലെ നിരവധി പേർ പങ്കെടുത്തു. നിസാർ സി.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് അബ്ദുൽ മജീദ് അധ്യക്ഷനായി. അബ്ദുൽ കരീം സി.പി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ട്രഷറർ ശിഹാബ് അവതരിപ്പിച്ചു. രക്ഷാധികാരി മൊയ്‌തുണ്ണി, കെ.പി നാസർ, അബൂബക്കർ ടി.എം തുടങ്ങിയവർ സംസാരിച്ചു.

യോഗത്തിൽ അംഗങ്ങളായ പ്രവാസികളുടെ ക്ഷേമത്തിന് ആവശ്യമായ പദ്ധതികൾ ചർച്ച ചെയ്യുകയും നാട്ടിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പുരോഗതികൾ വിലയിരുത്തുകയും ചെയ്തു. പതിറ്റാണ്ടുകളായി നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന സംഘമാണ് 'ഖത്തർ പ്രവാസി മിത്രം'.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം