കരുവാൻപടി: കൊടുമുണ്ട പ്രീമിയർ ലീഗ് ഫുട്‍ബോൾ മത്സരങ്ങളുടെ പത്താം സീസൺ പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എപിഎം സകരിയ്യ ഉദ്‌ഘാടനം ചെയ്തു. പൊന്നാനി മറൈൻ എൻഫോഴ്‌സ്‌മെന്റ് വിങ് സിവിൽ പോലീസ് ഓഫീസർ കെ.സമീർ അലി ലഹരി വിരുദ്ധ ബോധവൽകരണം നടത്തി. അഖിലേന്ത്യ ഫുട്ബോൾ താരം ഷിഹാൻ ആശംസ അറിയിച്ചു.
ഭാരവാഹികളായ സഹദ് കുട്ടി വിടി, ഇല്ലിയാസ് എംടി, അലി പിപി, ഷംസു എം, ഉനൈസ് വിപി തുടങ്ങിയവർ സംബന്ധിച്ചു. എഫ്‌സി പൊതിരൻസ്, ഓർലാന്ടോ എഫ്‌സി, കിസാമിക്കോസ് എഫ്‌സി, അൽ ശബാബ് എഫ്‌സി, ആൻഫീൽഡ് എഫ്‌സി, യുണൈറ്റഡ് അടിമാലി എന്നീ ടീമുകൾ തമ്മിലാണ് മത്സരം.19 മത്സരങ്ങളായി നടക്കുന്ന ലീഗ് സെപ്റ്റംബർ മൂന്നിന് സമാപിക്കും. സ്വാലിഹ് വിപി സ്വാഗതവും റാഷിദ് എം നന്ദിയും പറഞ്ഞു.