ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക തട്ടിപ്പ് ആരോപണത്തെ ചർച്ചയാക്കാനും പ്രധാന വിഷയമായി ഉയർത്താനുമാണ് ധാരണ. ഇൻഡ്യ സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് വൻ പ്രതിഷേധം സംഘടിപ്പിക്കും. നാളെ നടക്കുന്ന മാർച്ച് പാർലമെന്റിൽ നിന്നും 11.30ന് ആരംഭിക്കും. മാർച്ചിന് രാഹുൽ ഗാന്ധി നേതൃത്വം നൽകും.
മാർച്ചിന് ശേഷം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയം മുൻനിർത്തി വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്ലക്കാർഡുകളും നേതാക്കൾ ഉയർത്തും. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളെ ഏറ്റെടുത്തിരിക്കയാണ് ഇൻഡ്യ സഖ്യത്തിലെ കക്ഷികൾ. ഇത് സഖ്യത്തിന്റെ കെട്ടുറപ്പുയർത്തുമെന്നാണ് കരുതുന്നത്. അതേസമയം എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ അത്താഴ വിരുന്നൊരുക്കുന്നുണ്ട്. വിരുന്നിൽ ഇക്കാര്യം ചർച്ചചെയ്യും
പപ്പു വിചാരിച്ചിരിക്കുന്നത് മുൻ കാൺഗ്രസ്സ് സർക്കാറുകൾ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്തിരുന്നത് പോലെ ഇന്നും നടക്കുന്നു എന്നാണ്. അത് കൊണ്ട് ജനഹിതം മനസ്സിലാക്കാതെ, പാക്കിസ്താനും, ചൈനക്കും വേണ്ടി കുരക്കുമ്പോൾ, ജനങ്ങൾ അവരുടെ എല്ലാ ദുഷ്‌ചെയ്തികളും മനസ്സിലാക്കി പിന്നീട് വരുന്ന തിരഞ്ഞെടുപ്പുകളിൽ പ്രതികരിക്കുകയാണ് എന്ന സത്യം പപ്പുവും, കൂട്ടരും അറിയുന്നില്ല! അങ്ങിനെ പപ്പുവുമായി ആരെല്ലാം കൂട്ട് ചേരുന്നുവോ അവരുടെ കാര്യവും കട്ടപ്പൊക ആകുകയാണ്! അതുപോലെ KINDI സഖ്യവും പിടിവള്ളി ആണെന്ന് കരുതുന്നവർ വിഡ്ഢികളുടെ മൂഡ്ഡ സ്വർഗ്ഗത്തിൽ വസിക്കുകയാണെന്ന് നിസ്സംശയം പറയാം!!!
മറുപടിഇല്ലാതാക്കൂ