സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

 
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വേനല്‍ക്കാലത്ത് വൈദ്യുതി ക്ഷാമം വരാനുള്ള സാധ്യത കെഎസ്ഇബി കാണുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വാങ്ങാന്‍ ഹ്രസ്വകാല കരാര്‍ എടുത്തത്. എന്നാല്‍ ഇതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടില്ല.ജലവൈദ്യുത പദ്ധതികള്‍ മാത്രമാണ് നിലവിലെ ക്ഷാമത്തിന് പരിഹാരം. മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ക്ക് വലിയ ചിലവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

1 അഭിപ്രായങ്ങള്‍

  1. ഇനി എന്ത് വർദ്ധിപ്പിക്കാൻ എവിടെയെങ്കിലും എന്തെങ്കിലും ചെയ്യാൻ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഇപ്പോൾ ഇങ്ങിനെ പറയുന്നത്!!!

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം