കപ്പൂർ പഞ്ചായത്തിൽ അതി രൂക്ഷമായ തെരുവുനായ ശല്യം ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് കപ്പൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. നിലവിലെ സാഹചര്യം പഞ്ചായത്ത് സെക്രട്ടറി മനസ്സിലാക്കുകയും ഇതിൽ എത്രയും പെട്ടെന്ന് തന്നെ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പു നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
തെരുവ് നായകളെ വന്ദീകരിക്കുക അല്ലെങ്കിൽ വാക്സിൻ കുത്തിവെക്കുക, അക്രമ ശല്യമായ പേ വിഷബാധയുള്ള നായകളെ ഉന്മൂലനം ചെയ്യുക എന്ന് മൂന്നു ഉപാധികൾ മാത്രമേ ചെയ്യാൻ കഴിയൂ എന്ന് സെക്രട്ടറി വിശദമാക്കി.
കപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽസെക്രട്ടറി സിറാജുദ്ദീൻ ആളത്ത് കുമരനെല്ലൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് ഫസൽ മാസ്റ്റർ കെഎംസിസി ഭാരവാഹികളായ ഷെഫീഖ്. എം.വിപഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ജുനൈദ് മാരായംകുന്ന് എന്നിവർ പങ്കെടുത്തു.