കപ്പൂർ പഞ്ചായത്തിലെ ചിറക്കുളം റോഡ് ആണ് മഴ പെയ്തതോടെ ചളിക്കുളമായി. റോഡിന് സമീപത്തെ ചിറക്കുളം നവീകരിക്കുന്നതിന്റെ ഭാഗം എന്ന പേരിൽ ടാർ ചെയ്ത പഞ്ചായത്ത് റോഡ് രണ്ടടിയോളം താഴ്ത്തി അശാസ്ത്രീയമായ പ്രവർത്തിയുടെ ഫലമാണ് ഇതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നിലവിൽ കപ്പൂർ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള പ്രസ്തുത റോഡിൽ വർക്ക് നടക്കുന്നതിൽ പഞ്ചായത്തിന്റെ അനുമതി വാങ്ങുകയോ സ്ഥലത്തെ ജനപ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തില്ലെന്നും, അശാസ്ത്രീയമായ മാർഗ്ഗങ്ങൾ സ്വീകരിച്ചാണ് നവീകരണം നടത്തുന്നതെന്നും ചിറ വാർഡ് മെമ്പർ അബൂട്ടിനോട് പറഞ്ഞു.
നൂറുകണക്കിനാളുകൾ ദിനേന ഉപയോഗിക്കുന്ന ചിറക്കുളം റോഡ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കോറിവേസ്റ്റ് ഇട്ടെങ്കിലും രണ്ടു ദിവസങ്ങൾക്കപ്പുറം ഇപ്പോഴും റോഡ് വളരെ ശോചനീയാവസ്ഥയിൽ തുടരുകയാണ്.