ഓണം ഫെസ്റ്റ് 2025: സംഘാടകസമിതിയായി

തൃത്താല: തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 27 മുതൽ നടക്കുന്ന ഓണം ഫെസ്റ്റ്-2025 സംഘാടകസമിതി രൂപവത്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. റജീന ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷനായി. കൂറ്റനാട് നാഗലശ്ശേരി ബസ്‌സ്റ്റാൻഡ്‌ ഓഡിറ്റോറിയത്തിലാണ് മേള നടത്തുക.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന ചെയർമാനും സെക്രട്ടറി കെ. ജയചന്ദ്രൻ കൺവീനറുമായി 101 അംഗ സംഘാടകസമിതി രൂപവത്‌കരിച്ചു. വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറുമാരായ വി.വി. ബാലചന്ദ്രൻ, ഷറഫുദ്ദീൻ കളത്തിൽ, വിജേഷ് കുട്ടൻ, എഇഒ കെ. പ്രസാദ്, സി. പ്രസാദ്, കെ. രമ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം