കൂറ്റനാട് ടൗണിൽ നായകളുടെ വിളയാട്ടം; അഞ്ച് പേരെ കടിച്ച് പരിക്കേൽപ്പിച്ചു

 

കൂറ്റനാട് ടൗണിൽ സ്വൈര്യജീവിതം മുടക്കി നായകൾ അലഞ്ഞു നടക്കുന്നു. ഇന്ന് കാലത്ത് അഞ്ച് പേരെ നായ കടിച്ച് പരിക്കേൽപ്പിച്ചു. രണ്ട് കൂറ്റനാട് സ്വദേശികളെയും ഒരു ചാലിശ്ശേരി സ്വദേശിയെയും രണ്ട് വഴിയാത്രക്കാരെയും ആണ് നായ കടിച്ച് പരിക്കേൽപ്പിച്ചത്. 

തുടർന്ന് ടൗണിലെ യൂണിയൻ തൊഴിലാളികളും നാട്ടുകാരും ചേർന്ന നായയെ പിടിക്കാൻ ശ്രമിച്ചെങ്കിലും നായ ഓടി രക്ഷപ്പെടുകയായിരുന്നു. ഏറെനേരം തിരഞ്ഞെങ്കിലും നായയെ കണ്ടെത്താനായില്ലന്നാണ് നാട്ടുകാർ പറയുന്നത്.

കണക്കില്ലാത്ത അത്രയും നായ്ക്കളാണ് കൂറ്റനാട് ടൗണിൽ അങ്ങോളമിങ്ങോളം അലഞ്ഞു നടക്കുന്നത്. നിരവധി കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും എൽ പി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി അടക്കമുള്ള വട്ടേനാട് സ്കൂൾ പരിസരത്തും നായ ശല്യം വളരെ രൂക്ഷമാണ്. 

നായകളെ നിയന്ത്രിക്കാനുള്ള നീക്കം നടന്നിട്ടില്ലെങ്കിൽ കൂടുതൽ ജനങ്ങൾക്ക് ഉപദ്രവിക്കാൻ ഏറെ സാധ്യതയുള്ളതിനാൽ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

3 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2025, ജൂലൈ 12 9:13 PM

    എത്രയും പെട്ടെന്ന് നായകളെ പിടിക്കാനുള്ള ഏർപ്പാട് ചെയ്യുക ഇനിയെത്ര ആൾക്കാരെ കടിക്കും എന്ന് അറിയില്ല തൃത്താല റോഡിൽ കുറെ നായകൾ ഉണ്ട് കുഞ്ഞു കുട്ടികൾ സ്കൂളിൽ പോകുന്ന വഴിയിലും ' 'അത്യാവശ്യ നായകൾ ഉണ്ട്ഉണ്ട് നാഗലശ്ശേരി പഞ്ചായത്ത് പട്ടിത്തറ പഞ്ചായത്ത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍2025, ജൂലൈ 12 9:18 PM

      നാഗലശ്ശേരി പഞ്ചായത്തും പട്ടിത്തറ പഞ്ചായത്തും കൂടിഈ നായകൾക്ക് എതിരെ ഒരു നടപടി എടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു സ്നേഹപൂർവ്വം കുഞ്ഞുകുട്ടൻ കുറ്റനാട്

      ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2025, ജൂലൈ 14 1:17 PM

    Nangada makkalea surrakshitharakki tharu schoolil ninne varunnath varea peadiyaaane

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം