ചാലിശ്ശേരി ഗവൺമെന്റ് എൽ പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീകരണത്തിന്റെ ഭാഗമായി ക്ലാസ് റൂമുകൾ വൃത്തിയാക്കലും ബെഞ്ച് ഡസ്ക് ക്രമീകരിക്കലും ഏറ്റെടുത്ത് ഡിവൈഎഫ്ഐ ചാലിശ്ശേരി ടൗൺ മേഖലാ കമ്മിറ്റി. ഡിവൈഎഫ്ഐ ടൗൺ മേഖലാ പ്രസിഡന്റ് പ്രവീൺ, സെക്രട്ടറി സുധീഷ് കുമാർ, ട്രഷറർ ഷാൻ കമ്മിറ്റി അംഗം പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് മരാമത്ത് പണികൾ നടന്നത്.