കേരള കർഷക സംഘം തൃത്താല ഏരിയാ കമ്മിറ്റി ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു

കൂറ്റനാട്: കേരള കർഷക സംഘം തൃത്താല ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂറ്റനാട് പോസ്റ്റ് ഓഫീസിലേക്ക് കർഷകർ ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു. രാസവള സബ്സിഡി വെട്ടിക്കുറച്ചതിലും, വിലവർദ്ധനവിലും പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. സി പി ഐ എം ഏരിയാ സെക്രട്ടറി ടിപി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പികെ ബാലചന്ദ്രൻ അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടിവ് അംഗം എ കൃഷ്ണകുമാർ, ഏരിയ ട്രഷറർ കെഎഷംസു, വിപിരാജൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം