തൃത്താല മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നിർമ്മാണം സെപ്റ്റംബറോടെ പൂർത്തീകരിക്കും


തൃത്താല മണ്ഡലത്തിലെ റോഡ് നിർമ്മാണ പ്രവൃത്തികളുടെ അവലോകന യോഗം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷിൻ്റെ അധ്യക്ഷതയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. മണ്ഡലത്തിലെ 23 ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവൃത്തികൾ സെപ്റ്റംബർ മാസത്തോടെ പൂർത്തീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. മഴ മാറുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥരും കരാറുകാരും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

തൃത്താല -പടിഞ്ഞാറങ്ങാടി റോഡ് നിർമ്മാണത്തിൽ വീഴ്ച വരുത്തിയ കരാറുകാരനെ ഒഴിവാക്കാൻ മന്ത്രി നിർദേശിച്ചു. റീ ടെൻഡർ നടത്തി റോഡ് നിർമ്മാണം എത്രയും പെട്ടന്ന് പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ജൽജീവൻ പദ്ധതിക്ക് വേണ്ടി വാട്ടർ അതോറിറ്റി പൊളിച്ച വട്ടൊള്ളി - ചാത്തന്നൂർ റോഡിലെ 600 മീറ്റർ ദൂരത്തെ റോഡ് നിർമ്മാണം പുനരാരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. പി.ഡബ്ലിയു.ഡിയുടെ രേഖാമൂലമുള്ള അനുമതി ലഭിക്കാതെ വാട്ടർ അതോറിറ്റി റോഡ് പൊളിക്കരുതെന്നും മന്ത്രി നിർദ്ദേശിച്ചു. ബി.എം കഴിഞ്ഞ റോഡുകളുടെ ബി.സി നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും യോഗത്തിൽ നിർദേശിച്ചു. പൊതുമരാമത്ത് റോഡ്സ് വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ പി.കെ മിനി, എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എൻജിനീയർ അഭിലാഷ് കൃഷ്ണൻ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം