തൃത്താല: തൃത്താല ഗ്രാമപ്പഞ്ചായത്ത് കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വാർഡുകളുടെ അതിർത്തികൾ തമ്മിൽ വ്യക്തതയില്ല, അതിർത്തി തെറ്റായി രേഖപ്പെടുത്തി വാർഡുകളിൽനിന്നു വോട്ടർമാരെ കൂട്ടത്തോടെ മറ്റ് വാർഡുകളിലേക്ക് മാറ്റി തുടങ്ങിയ പ്രശ്നങ്ങളുന്നയിച്ചായിരുന്നു ഉപരോധം. പി.വി. മുഹമ്മദ് അലി, പത്തിൽ അലി, ജയന്തി വിജയകുമാർ, കെ. സുജാത, കെ. പ്രിയ, കെ.വി. ഹിളർ, എം. മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.