തിരുമിറ്റക്കോട്: ചരക്കുമായി തമിഴ്നാട് ഗൂഡല്ലൂരിലേക്ക് പോവുകയായിരുന്ന ലോറി തിരുമിറ്റക്കോട് പഞ്ചായത്തിലെ ഇരുമ്പകശ്ശേരിയിൽ നിയന്ത്രണംവിട്ട് റോഡ് സൈഡിലെ മരത്തിൽ ഇടിച്ച് അപകടം. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തിൽ വാഹനം റോഡ് സൈഡിലെ മണ്ണിൽ താഴുകയും ചെയ്തു. വാഹനത്തിൽ ഉള്ളവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.