ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം നടന്നു


കൂറ്റനാട്: ജീവിതാവസാനം വരെ പാവപ്പെട്ടവനും സാധാരണക്കാരനും വേണ്ടി ശബ്ദമുയർത്തിയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്ന് കെ.പി.സി.സി.നിർവാഹക സമിതി അംഗ സി.വി.ബാലചന്ദ്രൻ അനുസ്മരിച്ചു. മുഖ്യമന്ത്രി ആയിരിക്കുമ്പോൾ കേരളം ഇന്നേവരെ കണ്ട ചരിത്ര വികസനങ്ങൾക്ക് ചുക്കാൻ പിടിച്ച നേതാവ് എന്നതിലുപരി പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അവരോടൊപ്പം നിന്നുകൊണ്ട് ഊണും ഉറക്കവുമില്ലാതെ അശ്രാന്ത പരിശ്രമം നടത്തിയ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത കേരളക്കരയുടെ കണ്ണിലുണ്ണിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.

കപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂറ്റനാട് സെന്ററിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.വി.ബാലചന്ദ്രൻ.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര അധ്യക്ഷത വഹിച്ചു.

ഡി.സി.സി.ജനറൽ സെക്രട്ടറി പി.മാധവദാസ്,യു.ഡി. നിയോജകമണ്ഡലം ചെയർമാൻ ടി.കെ.സുനിൽകുമാർ മുതിർന്ന കോൺഗ്രസ് നേതാവ് പി.സി.ഗംഗാധരൻ, സനോജ് കണ്ടലായിൽ, പി.രാജീവ്,പി.കെ.അപ്പുണ്ണി,ഷംസു കോടനാട് കെ,സേയ്തു മുഹമ്മദ്, പി.വി.ഉമ്മർ മൗലവി,ബാവ മാളിയേക്കൽ,എ.എം.റുഖിയ ഹംസ,ടി.പി.മണികണ്ഠൻ, കെ. വി. കുഞ്ഞു മുഹമ്മദ്, പ്രദീപ് ചെറുവാശ്ശേരി,യൂസഫ് കൊഴിക്കര,മുഹമ്മദ് മനോജ്,അബ്ദുൽ ഹഖ്,എ.സൈതലവി,അസീസ് ആമക്കാവ്, വി.സേതുമാധവൻ,പി.ഹരീഷ്, റംല വീരാൻകുട്ടി,ഷഹന അലി,നിഷ അജിത് കുമാർ,പ്രിയ സുരേഷ്,ഗഫൂർ പുലിയത്ത്, സലിം മതുപ്പുള്ളി,മൊയ്തു വട്ടോളി,അലി മാട്ടായ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം