കോ-ഓപ്പറേറ്റീവ് അർബ്ബൻ ക്രെഡിറ്റ് സൊസൈറ്റി അനുമോദന സദസ്സും ,മെഡിക്കൽ കോട്ട് വിതരണവും നടത്തി

ചാലിശ്ശേരി പി.പി.ഓഡിറ്റോറിയത്തിൽ നടന്ന സദസ്സ് മുൻ തൃത്താല എം.എൽ.എ.വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയിച്ചവർക്കുള്ള പണം ലഭിക്കാൻ സർക്കാർ കാലതാമസം വരുത്തുന്നതും, സ്കൂൾ യൂണിഫോമിൻ്റെ പണം എപ്പോഴും വൈകിക്കുന്നതും ഖേദകരമാണെന്നും, സമയബന്ധിതമായി ഇവ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും ബൽറാം പറഞ്ഞു.

സൊസൈറ്റി പ്രസിഡണ്ട് എം.എം.സേതുമാധവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ചാലിശ്ശേരിയിലെ പ്രിയദർശനി ചാരിറ്റബിൾ സൊസൈറ്റിക്ക് നൽകിയ മെഡിക്കൽ കോട്ട് സമാനിച്ചു. പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ ജലീൽ നരിക്കാട്ടിൽ, കോയ മൈലാടിക്കുന്ന് എന്നിവർ ഏറ്റുവാങ്ങി.

ലഹരിക്കെതിരെ ഏക പാത്ര നാടകത്തിലൂടെ ബോധവത്കരണം നടത്തുന്ന ഗോപിനാഥ് പാലഞ്ചേരിയെ ആദരിച്ചു.മേഖലയിൽ നിന്ന് യു.എസ്.എസ്,എൽ. എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ മെമൻ്റോ നൽകി അനുമോദിച്ചു.

സദസ്സിൽ ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.എം. ചന്ദ്രശേഖരൻ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി,സൊസൈറ്റി ഡയറക്ടർമാരായ ബാവ മാളിയേക്കൽ, എം.എം.അഹമ്മദുണ്ണി, വി.കെ.യൂസഫ്,പി.എ.ബഷീർ,പി.കെ.അപ്പുണ്ണി,ഓമന പാലഞ്ചേരി,എ.കമലം,എ.വി.പത്മിനി തുടങ്ങിയവർ സംസാരിച്ചു.സദസ്സിന് എ.എം യൂസഫ് സ്വാഗതവും സൊസൈറ്റി സെക്രട്ടറി വി.വി.ഉഷ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം