അക്ഷരജാലകം പി.എൻ പണിക്കർ പുരസ്കാരം ബിപിൻ ആറങ്ങോട്ടുകരയ്ക്ക്

 

അക്ഷരജാലകം സാംസ്കാരിക കൂട്ടായ്മയുടെ ഈ വർഷത്തെ പി.എൻ പണിക്കർ പുരസ്കാരം പ്രമുഖ എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ ബിപിൻ ആറങ്ങോട്ടുകരയ്ക്ക്. പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം അക്ഷരജാലകം വാർഷികാഘോഷ ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

1965 നവംബറിൽ ജനിച്ച ബിപിൻ ആറങ്ങോട്ടുകര, ബിപിനു എന്ന തൂലികാനാമത്തിൽ 'ആറങ്ങോട്ടുകര പോസ്റ്റ്', 'പട്ടാമ്പിപ്പാലം' (കവിതാ സമാഹാരങ്ങൾ)

പിൻവിളി (കഥാസമാഹാരം) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുമങ്ങാട് വിദ്യാ പോഷിണി ഗ്രന്ഥശാലയുടെ സജീവ പ്രവർത്തകൻ, 'അദിത് കൃഷ്ണ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി' പ്രസിഡണ്ട്, പുരോഗമന കലാസാഹിത്യ സംഘം തൃത്താല മേഖല കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ, സാമൂഹ്യ, സാംസ്കാരിക രംഗത്ത് സജീവമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ശ്രദ്ധേയനായ ബിപിനു, പട്ടാമ്പി ഗവ.കോളേജ് ക്യാമ്പസ് തിയേറ്ററിൻ്റേയും ആറങ്ങോട്ടുകര നാടക സംഘത്തിൻ്റേയും സജീവ പ്രവർത്തകനായും അഭിനേതാവായും പ്രവർത്തിച്ചിരുന്നു. 

എഴുമങ്ങാട് എ.യു.പി.സ്കൂൾ,ഷൊർണൂർ കെ.വി.ആർ ഹൈസ്ക്കൂൾ,വടക്കാഞ്ചേരി വ്യാസാ കോളേജ്, പട്ടാമ്പി ഗവ.സംസ്കൃത കോളേജ്,തിരുവനന്തപുരം ജോൺ ഈനോക്ക് കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിലായിരുന്നു പഠനം.ഫാർമസി പഠനത്തിനു ശേഷം നാട്ടിൽ മെഡിക്കൽ ഷോപ്പ് നടത്തിയിരുന്നു.പിന്നീട് കുറച്ചു കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം ഇപ്പോൾ വീണ്ടും മരുന്നു കച്ചവടം നടത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം