പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും കുസാറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനവും ഏകദിന ശില്പശാലയും 13/06/2025 വെള്ളിയാഴ്ച ഗവ. യു.പി സ്കൂൾ കക്കാട്ടിരിയിൽ സംഘടിപ്പിച്ചു. പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സദക്കത്തുള്ളയുടെ അധ്യക്ഷതയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് റജീന ഉദ്ഘാടനം നിർവഹിച്ചു.
ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആയിഷ നന്ദിയും പറഞ്ഞു. എ. ഇ. ഒ പ്രസാദ്, ബിപിസി ദേവരാജൻ , എസ്. എം .സി ചെയർമാൻ സുനിൽ, പി.ടി.എ പ്രസിഡണ്ട് ബഷീർ സി വി, ട്രെയിനർ ശ്രീജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു.
6,7 ക്ലാസുകളിൽ നിന്നായി 30 കുട്ടികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം ഓഫീസർ പി എസ് ഷാജി ശില്പശാല സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു.
ക്ലസ്റ്റർ കോഡിനേറ്റർ റീന, സ്പെഷ്യലിസ്റ്റ് അധ്യാപക സലീന, സ്കൂൾ അധ്യാപിക ശ്രീമതി റംല എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ സർഗാത്മകതയും ക്രിയാ ശേഷിയും മെച്ചപ്പെടുത്തുന്ന രീതിയിൽ ശില്പശാല വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു.