വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിക്കും
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എ. പ്രഭാകരന്‍ എം.എല്‍.എ നാളെ (ജൂണ്‍ 19) രാവിലെ 11ന് പുതുപ്പരിയാരത്തുള്ള 'മധുരം ഗായതി പാലക്കാടന്‍ പുസ്തക കലവറ'യില്‍ നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി പാലക്കാടന്‍ തനിമ പ്രതിഫലിപ്പിക്കുന്ന 1000 ത്തോളം പുസ്തകങ്ങളുടെ പ്രദര്‍ശനം ജൂണ്‍ 19, 20 തീയതികളില്‍ തുടര്‍ച്ചയായും ജൂലൈ ഏഴ് വരെ തിരഞ്ഞെടുക്കപ്പെടുന്ന ദിവസങ്ങളിലും നടക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രദര്‍ശനം.
പാലക്കാടിന്റെ വ്യത്യസ്തമായ ജീവിത പരിസരങ്ങള്‍ അടയാളപ്പെടുന്ന നാലുകെട്ട്, തലമുറകള്‍, നങ്ങ്യേമക്കുട്ടി, അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, ശേഷക്രിയ, ശവുണ്ടി, ഒടിയന്‍, തൂമങ്ങള്‍, പറയിപെറ്റ പന്തിരുകുലം, കൗണ്ടന്‍ കളം തുടങ്ങി മുപ്പത് സര്‍ഗാത്മക പുസ്തകങ്ങളും, പ്രധാന പാലക്കാടന്‍ കഥാസന്ദര്‍ഭങ്ങളുള്ള പുസ്തകങ്ങളും പാലക്കാടിനെ അറിയാന്‍ കഴിയുന്ന ജീവചരിത്രങ്ങളും ഉള്‍പ്പെട്ട പുസ്തക ശേഖരണങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. പ്രവേശനം സൗജന്യമാണ്.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക എന്നിവര്‍ മുഖ്യാതിഥികളാകും. ഒ.വി വിജയന്‍ സ്മാരക സമിതി അംഗം രാജേഷ് മേനോന്‍ ആമുഖപ്രഭാഷണം നടത്തും. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ബിന്ദു, പുതുപ്പരിയാരം പതിനാറാം വാര്‍ഡ് മെമ്പര്‍ ചെല്ലമ്മ ടീച്ചര്‍, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. കാഞ്ചന, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി. എം സലീന ബീവി, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് എം.എല്‍ കോമളം, ക്യാന്‍ഫെഡ് ജില്ലാ ചെയര്‍മാന്‍ പി.എന്‍ നാരായണന്‍, നാടന്‍ പാട്ട് കലാകാരന്‍ ജനാര്‍ദ്ദനന്‍ പുതുശ്ശേരി എന്നിവര്‍ പങ്കെടുക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ എം.പി അബ്ദുറഹ്‌മാന്‍ ഹനീഫ് നന്ദിയും പറയും. വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഏഴ് വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കും.