സുസ്ഥിര തൃത്താല ; മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം ജൂണ്‍ 20ന് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും

സുസ്ഥിര തൃത്താലയുടെ ഭാഗമായി പൂര്‍ത്തീകരിച്ച മൂന്ന് മണ്ണ ജല സംരക്ഷണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ജൂണ്‍ 20ന്. തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലിമെന്ററി കാര്യവകുപ്പ് മന്ത്രിഎം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. വേമ്പനാട് കോള്‍ നീര്‍ത്തട പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്ന പ്രവര്‍ത്തനോദ്ഘാടനവും തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ മംഗ്ലിതോട്, അമേരിക്കന്‍ പടിതോട്, കുണ്ടുതോട് എന്നീ നവീകരിച്ച തോടുകളുടെ ഉദ്ഘാടനവും പള്ളിപ്പാടം എ.എല്‍.പി സ്‌കൂളില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കും. നാഗലശ്ശേരി പഞ്ചായത്തിലെ നവീകരിച്ച പാപ്പിക്കുളത്തിന്റെ ഉദ്ഘാടനം മൂന്ന് മണിക്കും കപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച മാവറ-കുരുത്തിച്ചിറതോടിന്റെ ഉദ്ഘാടനം വൈകീട്ട് നാലിനും നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം