കൂറ്റനാട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

 

പെരിങ്ങോട്: രണ്ടു ദിനങ്ങളിലായി നീണ്ടുനിന്ന കൂറ്റനാട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. കൂറ്റനാട് പ്രസ് ക്ലബ് പ്രസിഡണ്ടും മാതൃഭൂമി പ്രാദേശിക ലേഖകനുമായ സി മൂസ പെരിങ്ങോട് സമാപനം പരിപാടി ഉദ്ഘാടനം ചെയ്തു. കലാ - സാംസ്കാരിക രംഗത്ത് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിപ്പിക്കാൻ സംഘടനക്ക് കഴിഞ്ഞു എന്നത് സാംസ്കാരിക കേരളത്തിന് നൽകുന്ന വലിയ സംഭാവനയാണെന്ന് അദ്ദേഹം പറഞ്ഞു. 

കൂറ്റനാട് സെക്ടറിന് കീഴിലുള്ള 7 യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് കൂറ്റനാട് സെക്ടർ സാഹിത്യോത്സവ് മത്സരിച്ചത്. മത്സരത്തിൽ ഗോഡൗൺ, കൂറ്റനാട്, യാറം എന്നീ യൂണിറ്റുകൾക്ക് യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു. കൂടുതൽ മാർക്കുകൾ നേടി ഗോഡൗൺ യൂണിറ്റിലെ അജ്സൽ കലാപ്രതിഭ പട്ടം കരസ്ഥമാക്കി.    

സെക്ടർ ഭാരവാഹികളായ അർഷാദ് തൊഴുക്കാട്, ഹിഷാം തൊഴുക്കാട്, അനസ് കുറ്റനാട്, അബ്ദുല്ല അസ്ലം കൂറ്റനാട് ഹാഷിം പെരിങ്ങോട് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം