യാത്രക്കാരെ മുൾ മുനയിൽ നിർത്തി ഷൊർണുർ റയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യ ഭീഷണി. ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യ ഭീഷണി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. പ്ലാറ്റ് ഫോമുകളിലേക്കുള്ള മേൽ പാലത്തിനരികെയാണ് വൈദ്യുതി ലൈനിനു മുകളിലൂടെ ട്രാകിലേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി യുവാവ് നിലയുറപ്പിച്ചത്.
യാത്രക്കാരും പോലീസും ഫയർ ഫോഴ്സുമൊക്കെ ഏറെ നേരം അനു നയി പ്പിക്കാൻ ശ്രമിച്ചു എങ്കിലും വഴങ്ങിയില്ല. ഒടുവിൽ 11 മണിയോടെ അദ്ദേഹത്തെ കീഴ്പ്പെടുത്തി കസ്റ്റഡി യിലെടുത്തു. താഴെ വീണു അപകടത്തിൽ പെടാതിരിക്കാൻ വൈദ്യുതി ലൈൻ ഓഫ് ചെയ്യുകയും വല വിരിക്കുകയും ചെയ്തിരുന്നു.