ചാലിശേരി ജി സി സി ക്ലബ്ബ് കെ.വി. ബോസിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

 

കൂറ്റനാട്: ചാലിശേരി ജിസിസി ആർട്സ് ആൻ്റ് സപോർട്സ് ക്ലബ്ബിൻ്റെ ആദ്യ സെക്രട്ടറിയും ഗ്രാമത്തിൻ്റെ വോളിബോൾ കോച്ചുമായ കെ.വി. ബോസിൻ്റെ നിര്യാണത്തിൽ ക്ലബ്ബ് അനുശോചനയോഗം ചേർന്നു. ക്ലബ്ബ് ഹൗസിൽ നടന്ന യോഗത്തിൽ മൗന പ്രാർത്ഥന നടത്തി. ക്ലബ്ബ് വൈസ് പ്രസിഡൻ്റ് സി.വി. മണികണ്ഠൻ അധ്യഷനായി.

വോളിബോൾ പരിശീലകനായും റഫറിയുമായിരുന്ന ബോസ് ഗ്രാമത്തിൻ്റെ കായിക ഭൂപടത്തിൽ ഉയരത്തിൽ എത്തിച്ച വോളിബോൾ ഗുരുവാണെന്നും നിരവധി കളിക്കാരുടെ മനസ്സിൽ ജീവിക്കുന്ന വ്യക്തിത്വമായിരുന്നതായി ഓർമ്മകൾ പങ്കുവെച്ചു. ബോസേട്ടൻ്റെ നിര്യാണം ഗ്രാമത്തിന് കായിക മേഖലക്ക് തീരാ നഷ്ടമാണെന്നും അനുശോചിച്ചു.

പാലക്കാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡൻ്റ് അഡ്വ സുമേഷ് അച്ചുതൻ, മാർവ്വൽ ക്ലബ്ബ് രക്ഷാധികാരി ടി.കെ സുനിൽകുമാർ, ജിസിസി ക്ലബ്ബ് രക്ഷാധികാരികളായ ബാബു നാസർ, പി.എസ് വിനു, ട്രഷറർ ഇക്ബാൽ, എക്സ്ക്യൂ ടീവ് അംഗം നൗഷാദ് മൂക്കൂട്ട, ആദ്യകാല പ്രവർത്തകരായ ബാലൻ മാസ്റ്റർ, അലി, വിജി കൊള്ളനൂർ, റോബർട്ട് തമ്പി, ഈപ്പൻ, ബാബു പി ജോർജ്, എ.സി ജോൺസൻ എന്നിവർ ബോസിനെ ക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ച് സംസാരിച്ചു. ആദ്യകാല പ്രവർത്തകർ, ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം