സിപിഐഎം ചാലിശ്ശേരി ലോക്കൽ കമ്മറ്റി യുദ്ധ വിരുദ്ധ റാലി നടത്തി

 

ഇറാനിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആഹ്വാനപ്രകാരം സിപിഐഎം ചാലിശ്ശേരി ലോക്കൽ കമ്മറ്റി യുദ്ധ വിരുത റാലി നടത്തി. പാർട്ടി ഓഫിസിൽ നിന്ന് ആരംഭിച്ച റാലി മെയിൽ റോഡ്‌ സെന്റെറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം മുൻ എംഎൽഎയും ഏരിയ കമ്മിറ്റി അംഗവുമായ ടി പി കുഞുണ്ണി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വിജയമ്മ ടീച്ചർ, ഏരിയ കമ്മിറ്റിയംഗം ടി എം കുഞ്ഞു കൂട്ടൻ, എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം