പട്ടാമ്പി പാലത്തിൻ്റെ തെക്കുഭാഗത്ത് ഗുരുവായൂർ റോഡിൽ ചോലക്കൽ മണ്ഡപത്തിൻ്റെ മുന്നിലാണ് റോഡ് വെട്ടിക്കീറിയതുപോലെ തകർന്നത്. പ്രളയത്തിൽ പാലം മുങ്ങിയപ്പോൾ നടത്തിയ അറ്റകുറ്റപ്പണിയിലും തകർന്ന ഈ ഭാഗം നന്നാക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഗുരുവായൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ഈ ഗട്ടറിൽ ചാടിയാണ് താഴ്ന്ന പാലത്തിലേക്ക് പ്രവേശിക്കുന്നത്.
ഗട്ടർ വെട്ടിക്കാൻ നടത്തുന്ന ശ്രമം അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ഏറെ പ്രയാസപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു.
വാർഷികം ആഘോഷിക്കാൻ കോടികൾ ദൂർത്തടിക്കുന്നവർ കാണുന്നോ എന്തോ?
മറുപടിഇല്ലാതാക്കൂ