കൂറ്റനാട് ലഹരിവിരുദ്ധ ശില്പശാലയും കോളേജ് വിദ്യാർഥികളുമായി സംവാദവും സംഘടിപ്പിച്ചു

 

കൂറ്റനാട്: കൂറ്റനാട്ടെ ജില്ലാ നൈപുണി വികസന കേന്ദ്രത്തിൽ തൃത്താല കോളേജുകളിലെ എൻ.എസ്.എസ് ഭാരവാഹികളേയും, തെരഞ്ഞെടുത്ത മറ്റു വിദ്യാർഥികളേയും പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ശില്പശാലയും, സംവാദവും സംഘടിപ്പിച്ചു. ടോക് എബൗട്ട് ഡ്രഗ്സ് (നമുക്ക് ലഹരിയെ കുറിച്ച് പറയാം) എന്ന സെമിനാറിൽ മാധ്യമപ്രവർത്തകൻ സി.മൂസ വിഷയമവതരിപ്പിച്ചു.

കലാലയങ്ങളിലെ ലഹരി എന്നാൽ പഠനവും, സ്പോർട്ട്സും, കളിയും, സംഗീതവും സാംസ്കാരിക പ്രവർത്തനങ്ങളുമാകണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. നൈപുണി കേന്ദ്രത്തിലെ മേധാവി സേതുലക്ഷ്മി അധ്യക്ഷയായി. പി.എസ്.റിതുപർണ്ണ, പി.പി. ദേവിക, മുഹമ്മദ് ആദിൽ, സി.പി. ജാസിർ, യദുകൃഷ്ണൻ, പി.എസ്.നാസൽ എന്നിവർ സംസാരിച്ചു.

എൻഎസ്എസ് വളണ്ടിയർമാരും വിദ്യാർഥികളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം