സാമൂഹ്യ ക്ഷേമ പെൻഷൻകാരുടെ മസ്റ്ററിങ്ങ് ഇന്ന് തുടങ്ങി. മരണപ്പെട്ടവരേയും ഇരട്ട പെൻഷൻ വാങ്ങുന്നവരേയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനു വേണ്ടിയാണ് മസ്റ്ററിങ്ങ്. പുതുതായി പെൻഷന് അർഹത നേടിയവരും മസ്റ്ററിങ്ങ് പൂർത്തിയാക്കണം. അക്ഷയ കേന്ദ്രങ്ങളിൽ ഇതിന് സൗകര്യമുണ്ട്. പെൻഷൻ ഗുണഭോക്താക്കൾ ഒരു മാസത്തിനകം മസ്റ്ററിങ്ങ് നടത്തണം.